പ്രതിഷേധവുമായി വ്യാപാരികള്‍; 06/07/2021 ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പേരിൽ കടകൾ അടച്ചിടുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി വ്യാപാരികൾ.

ഇതിന്റെ ഭാഗമായി 06/07/2021 ചൊവ്വാഴ്ച മുഴുവൻ കടകളും അടച്ചിട്ട് സംഘടന പ്രതിഷേധിക്കും. കടകൾ അടച്ച് പ്രതിഷേധിക്കുന്നതിന് പുറമേ 06/07/2021 ചൊവ്വാഴ്ച സെക്രട്ടേറിയേറ്റിനു മുൻപിൽ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു.

കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ 08/07/2021 വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം.

സംസ്ഥാനത്ത് ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. നിരവധി തവണ ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമുണ്ടാവുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാപാരി വ്യാവസായി ഏകോപന സമിതി സമരത്തിനൊരുങ്ങുന്നത്.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പ്രളയവും കോവിഡും വന്നത് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി സീസണ്‍ കച്ചവടങ്ങള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →