പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

അടിമാലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ്‌ അറസ്റ്റില്‍. അടിമാലിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായ കുരിശുപാറ കോട്ടപ്പാറ വെട്ടുപറമ്പില്‍ ജിഷ്‌ണു(21) ആണ്‌ അറസറ്റിലായത്‌. കഴിഞ്ഞ ഒരുവര്‍ഷമായി 16കാരിയുമായി അടുപ്പത്തിലായിരുന്ന ഇയാള്‍ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയതിനെ തുടര്‍ന്ന്‌ വിവാഹവാഗ്‌ദാനത്തില്‍ നിന്ന്‌ പിന്‍മാറിയതിനാല്‍ പെണ്‍കുട്ടി പോലീസില്‍ പരാതിപെടുകയായിരുന്നു.

വെളളത്തൂവല്‍ സിഐ ആര്‍.കുമാര്‍, എസ്‌ഐ സജിഎന്‍.പോള്‍, എഎസ്‌ഐ രാജേഷ്‌ വി.നായര്‍, പിഎല്‍ഷാജി,അശ്വതി എന്നിവരുടെ നേതൃത്വത്തില്‍ 2021 ജൂണ്‍ 30നാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. അടിമാലി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →