അദ്ധ്യാപകരായി നിയമനം ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം : സ്‌കൂള്‍ അദ്ധ്യാപകരായി നിയമന ഉത്തരവ്‌ ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം. നിയമനം ലഭിച്ചവര്‍ക്ക്‌ സ്‌കൂള്‍ തുറന്നാലെ ജോലിയില്‍ പ്രവേശിക്കാനാവൂ എന്നമുന്‍ തീരുമാനം പനഃപ്പരിശോധിക്കുമെന്ന്‌ നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

2021 ജൂണ്‍ 28ന്‌ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി ,ചീഫ്‌ സെക്രട്ടറി ഡോ. വിപി ജോയ്‌, ധനവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ആര്‍.കെ സിംഗ്‌, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ്‌ ഹനീഷ്‌, ഡയറക്ടര്‍ ജനറല്‍ ഓഫ്‌ എഡ്യൂക്കേഷന്‍ കെ.ജീവന്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →