കോഴിക്കോട്: വടകര താലൂക്ക് എടച്ചേരി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 72 കച്ചേരി, 73 കായപ്പനച്ചി ദേശങ്ങളിലെ ഭൂവുടമകളുടെ അതിര്‍ത്തി തിട്ടപ്പെടുത്തുകയും പേര്, വിസ്തീര്‍ണ്ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസര്‍വ്വേ രേഖകള്‍ ഭൂവുടമകള്‍ക്ക് എടച്ചേരി വില്ലേജ് ഓഫീസില്‍ പരിശോധനക്ക് ലഭിക്കുമെന്ന് കോഴിക്കോട് സര്‍വ്വേ റേഞ്ച് അസി.ഡയറക്ടര്‍ അറിയിച്ചു. ആക്ഷേപമുള്ളവര്‍ രേഖകള്‍ പരസ്യപ്പെടുത്തി 30 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കണം. രേഖകള്‍ പരിശോധിക്കാന്‍ വരുന്നവര്‍ ഭൂമിയിന്മേലുള്ള അവകാശം തെളിയിക്കുന്ന റിക്കോര്‍ഡുകള്‍ ഉണ്ടെങ്കില്‍ അതും ഹാജരാക്കണം. നിശ്ചിത ദിവസത്തിനകം രേഖകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീസര്‍വ്വേ രേഖകളില്‍ കാണിച്ചിട്ടുള്ള ഭൂവുടമയുടെ പേര്, ഭൂമിയുടെ അതിര്‍ത്തി, വിസ്തീര്‍ണ്ണം എന്നിവ അന്തിമമായി പരിഗണിച്ച് സര്‍വ്വേയും അതിര്‍ത്തികളും സംബന്ധിച്ച ആക്ടിലെ 13ാം വകുപ്പ് അനുസരിച്ച് അന്തിമ വിജ്ഞാപനം പരസ്യപ്പെടുത്തും. സര്‍വ്വേ സമയത്ത് തര്‍ക്കം ഉന്നയിച്ച് തീരുമാനം എടുത്ത് സര്‍വ്വേയും അതിര്‍ത്തികളും സംബന്ധിച്ച ആക്ട് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല.
കോഴിക്കോട്: കച്ചേരി, കായപ്പനച്ചി അതിര്‍ത്തി നിര്‍ണ്ണയം- ഭൂവുടമകള്‍ക്ക് രേഖകള്‍ പരിശോധിക്കാം
