ആലപ്പുഴ: ജിനു ജോർജിന്റെ വീട് ഫിഷറീസ് മന്ത്രി സന്ദർശിച്ചു

ആലപ്പുഴ: കടലിൽ  മുങ്ങിമരിച്ച പുന്നപ്ര നോർത്ത് വട്ടത്തിൽ ഹൗസിൽ ജാക്സണിന്റെ മകൻ ജിനു ജോർജിന്റെ വീട് ഫിഷറീസ് – സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിച്ചു. എ.എം. ആരിഫ് എം.പി യും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. കൂടെ ഉണ്ടായിരുന്നവർ രക്ഷപെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും ചുഴിയിൽ അകപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →