റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: നടീല്‍ ഉത്സവം – കാവുന്തറയില്‍ മഞ്ഞള്‍ കൃഷിക്ക് തുടക്കം

June 27, 2021 - 10:27 pm

കോഴിക്കോട്: സംസ്ഥാന കാര്‍ഷിക വികസനവകുപ്പ്, കാവുന്തറ സഹകരണ ബാങ്ക്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ നടുവണ്ണൂര്‍ പഞ്ചായത്തിലെ കാവുന്തറയില്‍ മഞ്ഞള്‍ കൃഷിക്ക് തുടക്കമായി.  നടീല്‍ ഉത്സവം അഡ്വ.കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ടേക്കര്‍ സ്ഥലത്ത് പ്രതിഭ ഇനത്തില്‍പെട്ട മഞ്ഞള്‍  ജൈവരീതിയിലാണ് കൃഷിചെയ്യുന്നത്. 

പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷാഹിന, ബീരാന്‍, കുഞ്ഞിച്ചോയി എന്നിവര്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡണ്ട് ശശി കോലാത്ത് സ്വാഗതവും ഫാര്‍മേഴ്‌സ് ക്ലബ് ചീഫ് കോഡിനേറ്റര്‍ കെ.സജീവന്‍ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *