ബ്രൂക്കഫീല്ഡ്. : കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടവുമായി ഒരു മലയാളി അമേരിക്കയില്‍ പോലീസ് ചീഫാവുന്നു. ഒന്നര ദശാബ്ദക്കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് ഇല്ലിനോയിയിലെ ബ്രൂക്കഫീല്ഡ് നഗരത്തില്‍ പോലീസ് ചീഫായി മൈക്കുകുരുവിള എന്നറിയപ്പെടുന്ന മൈക്കിള്‍ കുരുവിള സ്ഥാനമേല്‍ക്കുന്നത്.ചരിത്രത്തിലാദ്യമായിട്ടാണ് അമേരിക്കയില്‍ ഒരു മലയാളി പോലീസ് ചീഫ് ആകുന്നത്.
കോട്ടയം മാന്നാനം പറപ്പളളില്ചിറ കുടുംബാംഗമായ ജോണ്‍ കുരുവിളയുടെ മകനാണ് മൈക്ക് കുരുവിള.മുമ്പ് ഇതേവകുപ്പില്‍ ഡെപ്യൂട്ടി ചീഫ് പദവി മൈക്ക് കുരുവിള വഹിച്ചിരുന്നു. ഭാര്യ സിബിള്‍ സോഷ്യല്‍ വര്‍ക്കറാണ് . സാമുവേല്‍(10), മിക്ക(3) എന്നിവര്‍ മക്കളാണ്.
പിതാവ് ജോണ്‍ കുരുവിള കോളേജ് പഠനത്തിനായി അമേരിക്കയിലെത്തിയതാണ്. മോട്ടൊറോളയില്‍ അക്കൗണ്ടന്റായി വിരമിച്ചു. അമ്മ സെലീന മാവേലിക്കര കൊന്നയില്‍ കുടുംബാംഗം .കോട്ടയം മറ്റക്കര സ്വദേശി ജോര്‍ജ് ഐക്കരയുടെയും കുറിച്ചിത്താനം കളപ്പുരക്കല്‍ കുടുംബാംഗം റോസമ്മയുടെയും പുത്രിയാണ്് സിബിള്‍.

