കൊല്ലം: കോവിഡ് 1325, രോഗമുക്തി 470

കൊല്ലം: ജില്ലയില്‍ ജൂണ്‍ 24ന് 1325 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 470 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1319 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 296 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-41, കരുനാഗപ്പള്ളി-23, കൊട്ടാരക്കര-15, പുനലൂര്‍-എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-62, ചിറക്കര-41, ശൂരനാട് നോര്‍ത്ത്- 39, തൊടിയൂര്‍, മയ്യനാട് എന്നിവിടങ്ങളില്‍ 35 വീതവും കല്ലുവാതുക്കല്‍-34, കുലശേഖരപുരം, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 31 വീതവും പന്മന-30, അഞ്ചല്‍-27, ഓച്ചിറ, കൊറ്റങ്കര ഭാഗങ്ങളില്‍ 26 വീതവും  കടയ്ക്കല്‍, പെരിനാട് എന്നിവിടങ്ങളില്‍ 25 വീതവും ചാത്തന്നൂര്‍-24, നെടുമ്പന-23, ആദിച്ചനല്ലൂര്‍, പൂതക്കുളം ഭാഗങ്ങളില്‍ 21 വീതവും ചടയമംഗലം, തൃക്കരുവ പ്രദേശങ്ങളില്‍ 20 വീതവും ചിതറ, മണ്‍ട്രോതുരുത്ത് ഭാഗങ്ങളില്‍ 19 വീതവും  തേവലക്കര-18, മൈനാഗപ്പള്ളി-17, ചവറ-15, പത്തനാപുരം-14, പൂയപ്പള്ളി, പേരയം ഭാഗങ്ങളില്‍ 13 വീതവും വെളിയം-12, കുന്നത്തൂര്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ 11 വീതവും ഇടമുളയ്ക്കല്‍, ഇട്ടിവ, ഈസ്റ്റ് കല്ലട, ഏരൂര്‍, തഴവ, തെക്കുംഭാഗം, തെന്മല ഭാഗങ്ങളില്‍ ഒന്‍പതു വീതവും ഇളമ്പള്ളൂര്‍, നിലമേല്‍ പ്രദേശങ്ങളില്‍ എട്ടു വീതവും കരവാളൂര്‍, പോരുവഴി, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ ഏഴു വീതവും കുളക്കട, തലവൂര്‍, പട്ടാഴി ഭാഗങ്ങളില്‍ ആറു വീതവും കരീപ്ര, കുമ്മിള്‍, ക്ലാപ്പന, നീണ്ടകര, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ അഞ്ചു വീതവും ആലപ്പാട്, ഉമ്മന്നൂര്‍, പവിത്രേശ്വരം, മൈലം, വിളക്കുടി, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ നാലു വീതവും അലയമണ്‍, വെട്ടിക്കവല ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ്  രോഗബാധിതരുടെ എണ്ണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →