പത്തനംതിട്ട: മുതര്‍ന്ന പൗരന്‍മാര്‍ക്ക് യോഗ; വെബിനാര്‍ സംഘടിപ്പിച്ചു

പത്തനംതിട്ട: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ, ദേശീയ ആയുഷ് ദൗത്യം കേരളയുമായി ചേര്‍ന്ന് മുതര്‍ന്ന പൗരന്‍മാര്‍ക്ക് യോഗ എന്ന വിഷയത്തില്‍  വെബിനാര്‍ നടത്തി. പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഏലിയാസ് തോമസ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു.  പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ സദനം, യാചക പുനരധിവാസ കേന്ദ്രം തുടങ്ങിയവയിലെ അംഗങ്ങള്‍ക്കാണ് വെബിനാര്‍ സംഘടിപ്പിച്ചത്.

യോഗ ഏതുസമയത്തും ഏതു പ്രായത്തിലും പഠിക്കാവുന്നതാണന്ന് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആയുര്‍ ഗ്രാമം വിദഗ്ധയായ മെഡിക്കല്‍ ഓഫീസര്‍  ഡോ. എ.ആര്‍ രസ്നി മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്കും ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും യോഗ സഹായിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. 

ദഹനശേഷി വര്‍ധിപ്പിക്കാനും സന്ധി വേദന അകറ്റാനും നട്ടെല്ലിനു വേണ്ടിയുള്ള യോഗ, പ്രാണ വര്‍ധിക്കാനായി പ്രാണായാമം  തുടങ്ങിയവയ ചെയ്യേണ്ട രീതി എന്നിവ മല്ലപ്പള്ളി ബ്ലോക് പഞ്ചായത്ത് ആയുഷ് ഗ്രാമം യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. അന്‍സ് എസ് മാത്യൂ അവതരിപ്പിച്ചു. കോട്ടയം ഫീല്‍ഡ് ഔട്ട് റിച് ബ്യൂറൊ അസിസ്റ്റന്റ് ഡയറക്ടര്‍ സുധ എസ് നമ്പൂതിരി, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ്  ടി. സരിന്‍ലാല്‍ തുടങ്ങിയവര്‍ വെബിനാറില്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →