മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി എസ് ഡി പി ഐ നിവേദനം നൽകി

മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപെട്ട് എസ്ഡിപിഐ തവനൂര്‍ മണ്ഡലം കമ്മിറ്റിയും നിയോജകമണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ കെ ടി ജലീലിന് 22/06/21 ചൊവ്വാഴ്ച നിവേദനം സമര്‍പ്പിച്ചു.

ജില്ല വിഭജനം ആവശ്യപ്പെട്ട് മലപ്പുറത്ത് ഹര്‍ത്താലടക്കം സംഘടിപ്പിച്ചിട്ടുള്ള എസ്ഡിപിഐ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വിഷയം ഉയര്‍ത്തുന്നത്. മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ ജില്ലാ വിഭജനം സഹായിക്കുമെന്നാണ് എസ്ഡിപിഐ നിലപാട്. ‘കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവഗണന കൂടുതല്‍ പ്രകടമാണ്. ഈ സാഹചര്യത്തില്‍ മുസ്‌ലിം ലീഗടക്കം സകല സംഘടനകളും പാര്‍ട്ടികളും ഈ ആവശ്യം സജീവമായി ഉയര്‍ത്തുന്നത് ശുഭകരമാണ്’ എന്നാണ് എസ്ഡിപിഐ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →