ഷാര്‍ജയില്‍ നിന്ന് വര്‍ക്കലയില്‍ എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചത് മുപ്പത്തിയഞ്ചാം ദിവസം

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തെ​യും ആ​ശ​ങ്ക​യി​ലാ​ക്കി ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ്. വ​ര്‍​ക്ക​ല പു​ത്ത​ന്‍​ച​ന്ത സ്വ​ദേ​ശി​യാ​യ 44 കാ​ര​നാ​ണ് വ്യാ​ഴാ​ഴ്​​ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മാ​ര്‍​ച്ച്‌ 19ന് ​ഷാ​ര്‍​ജ​യി​ല്‍​നി​ന്ന്​ എത്തിയ ഇ​യാ​ള്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തു​ന്ന​യാ​ള്‍​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കു​ന്ന പ​ര​മാ​വ​ധി ഹോം ​ക്വാ​റ​ന്‍​റീ​ന്‍ കാ​ലാ​വ​ധി 28 ദി​വ​സ​മാ​ണ്. എ​ന്നാ​ല്‍ 35-ാം ദി​വ​സ​മാ​ണ്​ ഇ​യാ​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത്​ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദേ​ശ​ത്ത് നി​ന്ന് ഹോം ​ക്വാ​റ​ന്റീന്‍ പൂ​ര്‍​ത്തി​യാ​ക്കി​വ​രെ വീ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട സ്ഥി​തി​യി​ലാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം.

ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ ര​ണ്ടു​പേ​രാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. വ്യാ​ഴാ​ഴ്​​ച പു​തു​താ​യി 183 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 88 പേ​ര്‍ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ജി​ല്ല​യി​ല്‍ 1379 പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →