ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കാനഡ ഒരു മാസത്തേക്ക് കൂടി നീട്ടുന്നു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിനു പിന്നാലെ ഏപ്രില്‍ 22 മുതലാണ് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. രാജ്യത്ത് രണ്ടാം തരംഗം മാറാത്ത സാഹചര്യത്തിലാണ് വിലക്ക് തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ തീരുമാനം ഇന്ത്യന്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊറോണ വൈറസിന്റെ ഡെല്‍റ്റ വേരിയന്റിലെ നിരവധി കേസുകള്‍ കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള വിലക്കേര്‍പ്പെടുത്തിയത്.
കാനഡയിലേക്ക് കേസുകള്‍ കൂടുന്നതും അപകടസാധ്യത വര്‍ദ്ധിക്കുന്നതിനാലും ഇവിടെ നിന്നുള്ള വിമാനങ്ങള്‍ എത്രയും വേഗം നിരോധിക്കണമെന്ന് പ്രവിശ്യാ സര്‍ക്കാരുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തേ സമാനതരത്തില്‍ യുഎഇയും ഇന്ത്യയില്നിന്നുള്ളവിമാനങ്ങള്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വിലക്ക് പിന്‍വലിച്ചിരുന്നു.

