ന്യൂഡല്‍ഹി; സിനിമയുടെ വ്യാജ പതിപ്പുണ്ടാക്കിയാല് ജയില്‍ശിക്ഷ ഉള്‍പ്പെടെ ചലചിത്രങ്ങളുടെ ചിത്രീകരണ പ്രദര്‍ശന നിയമങ്ങളില്‍ ഭേതഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച കരട് ബില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സെന്‍സര്‍ ചെയത സിനിമയടക്കം കേന്ദ്രസര്‍ക്കാരിന് പുനപരിശോധിക്കണമെന്നതടക്കമുളള ഭേതഗതികളാണ് വരുത്തിയിട്ടുളളത്. വ്യാജ പതിപ്പിന് ജയില്‍ ശിക്ഷയാണ് കരട് ബില്ലില്‍ ഉള്‍പ്പടുത്തിയിട്ടുളളത്.
നിലവില്‍ നല്‍കിവരുന്ന യുഎ സര്‍ട്ടിഫിക്കറ്റ് സമ്പ്രദായത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍ദ്ദേശമാണ് കരട് ബില്‍ മുന്നോട്ടുവയ്ക്കുന്നത്. 7 വയസിന് മുകളില്‍,13 വയസിന് മുകളില്‍ 16 വയസിന് മുകളില്‍ ഉളളവര്ക്ക കാണാവുന്നവ എന്ന തരത്തില്‍ സിനിമകളെ വേര്‍തിരിക്കും. വ്യാജപതിപ്പുകള്ക്ക അഞ്ചുവര്‍ഷം വരെ ജയിലും, 5ലക്ഷം രൂുപ പിഴയും ഈടാക്കാനാണ് സിനിമാട്ടോഗ്രാഫ് ഭേതഗതി 2021 ബില്‍ ശുപാര്‍ശ ചെയ്യുന്നത്.
സെന്‍സര്‍ ബോര്‍ഡുകളാണ് നിലവില്‍ സിനിമകള്‍ക്ക് അനുമതി നല്‍കുന്നത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയ സിനിമകള്‍ പുനപരിശോധിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറില്‍ സുപ്രീം കോടതി ഉത്തരവ് ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമ ഭേതഗതി പ്രകാരം തീരുമാനത്തിലിടപെടാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. പരാതി ലഭിച്ചാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയ സിനിമയുംം കേന്ദ്രത്തിന് പരിശോധിക്കാം, ബില്‍ സംബന്ധിച്ച അഭിപ്രായം പൊതുജനങ്ങള്‍ക്ക് ജൂലായ് രണ്ടിനുളളില് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്.

