എറണാകുളം : വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു

എറണാകുളം : വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ കാലത്തെ മാറിയ വായനാ സങ്കേതങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും വായനശാലകൾ പദ്ധതി തയ്യാറാക്കണമെന്നു വ്യവയസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്. എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി ആർ സോമൻ അധ്യക്ഷത വഹിച്ചു.  പ്രശസ്ത നാടകകൃത്തും മുൻ എംഎൽഎയുമായ ജോൺ ഫെർണാണ്ടസ് വായനാ സന്ദേശം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ എം ആർ സുരേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ് തുടങ്ങിയവർ പങ്കെടുത്തു . 

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താലൂക്ക്  തലത്തിൽ പുസ്തക ആസ്വാദന പരിപാടികൾ, വൈക്കം മുഹമ്മദ് ബഷീർ, പി കേശവദേവ്, പൊൻകുന്നം വർക്കി അനുസ്മരണ പരിപാടികൾ, യു .പി – ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായനാ വീഡിയോ മത്സരം, പി എൻ പണിക്കർ –  ഐ വി ദാസ് അനുസ്മരണം,   ജില്ലാ ലൈബ്രറി കൗൺസിൽ  ജില്ലാ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അക്ഷര സേന പുസ്തകം വീടുകളിൽ എത്തിച്ചു നൽകുക തുടങ്ങി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 19 മുതൽ ജൂലൈ 7 വരെയാണ് വായനാ പക്ഷാചരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →