കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള റെഡ്‌ക്രോസിന്‌ ചരിത്രനേട്ടം

തിരുവനന്തപുരം : കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ റെഡ്‌ക്രോസ്‌ സൊസൈറ്റി കേരള ഘടകം നടത്തിയത്‌ സ്‌തുത്യര്‍ഹമായ സേവനം. അന്തര്‍ ദേശീയ റെഡ്‌ക്രോസ്‌, ദേശീയ റെഡ്‌ക്രോസ്‌ മറ്റുരാജ്യങ്ങളിലെ സൊസൈറ്റികള്‍ എന്നിവരുമായി സഹകരിച്ച് മൂന്നുകോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ്‌ കേരളത്തില്‍ വിതരണം ചെയ്‌തത്‌. 45 വെന്റിലേറ്ററുകള്‍, 350 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, പിപിഇ കിറ്റുകള്‍, ഗ്ലൗസുകള്‍, ഓക്‌സിമീറ്ററുകള്‍, തുടങ്ങിയവയാണ്‌ വിതരണം ചെയ്‌തത്‌. ഇതില്‍ 150 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും 45 വെന്റിലേറ്ററുകളും സിങ്കപ്പൂര്‍ റെഡ്‌ക്രോസ്‌ സൊസൈറ്റിയാണ്‌ നല്‍കിയത്‌.

ലഭിച്ച മുഴുവന്‍ ഉപകരണങ്ങലും 14 ജില്ലകളിലുമുളള ഘടകങ്ങള്‍വഴി സാധാരണക്കാര്‍ക്ക്‌ എത്തിച്ചു. വെന്റിലേറ്റര്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ്‌ വിതരണം ചെയ്‌തത്‌. ഇവയുടെ പരിപാലനത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യ.മില്ലാത്ത ഇടങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കിയിട്ടുണ്ട്‌. ജൂണിയര്‍ റെഡ്‌ക്രോസ്‌ വാളണ്ടിയര്‍മാര്‍ സ്വന്തം വീടുകളില്‍ തുന്നിയ 25ലക്ഷം മാസ്‌ക്കുകള്‍ വിതരണം ചെയ്‌തിരുന്നു.

ടെസറ്റുകള്‍ക്ക്‌ 1700 രൂപ ഈടാക്കിയിരുന്ന സമയത്ത്‌ 700 രൂപ നിരക്കില്‍ ടെസറ്റ്‌ നടത്തി. കോവിഡാനന്തര ജീവിതം മെച്ചപ്പെടുത്തുന്നതിനുളള വിവിധ പദ്ധതികള്‍ റെഡ്‌ക്രോസ്‌ കേരള ഘകം ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. 20 കോടി രൂപയുടെ പദ്ധതികളാണ്‌ ആലോചനയിലുളളതെന്ന്‌ ഇന്ത്യന്‍ റെഡ്‌ക്രോസ്‌ സൊസൈറ്റി കേരള സ്‌റ്റേറ്റ് ബ്രാഞ്ച്‌ ചെയര്‍മാന്‍ രഞ്‌ജിത്‌ കാര്‍ത്തികേയന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →