തിരുവനന്തപുരം: രണ്ടുഡോസ് വാക്സിനെടുത്താലും യാത്രക്ക് പാസ് വേണമെന്ന് പോലീസ്. പാസ് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ജനം. അണ്‍ലോക്കിന്റെ ആദ്യ ദിനത്തില്‍ ഇത് തര്‍ക്കത്തിനിടയാക്കി. അണ്‍ലോക്കില്‍ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി. അവശ്യ സേവന വിഭാഗമല്ലാത്ത് ലോകഡൗണ്‍ ,ട്രിപ്പിള്‍ ലോക്ഡൗണ്‍, പ്രദേശങ്ങളിലില്‍ നിന്ന്പുറത്തേക്ക് യാത്ര ചെയ്യാന്‍ സത്യവാങ്മൂലമോ പോലീസ് പാസോ വേണമെന്നാണ് പോലീസിന് കിട്ടിയ നിര്‍ദ്ദേശം. എന്നാല്‍ ജൂണ്‍ 9ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് ഡോസ് വാക്സിനെടുത്തവര്‍ സംസ്ഥാന് യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് ,ആര്‍ടിപിസിആര്‍ സര്ട്ടിഫിക്കറ്റ്തുടങ്ങിയ രേഖകള്‍ വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ പോലീസ് പാസും ഉള്‍പ്പെടുന്നുണ്ടോ എന്ന് വ്യക്തമല്ല
രോഗവ്യാപ്തി കൂടിയ 25 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ് . 20 ശതമാനത്തിലേറെ പോസിറ്റി വിറ്റി ഉളള സ്ഥലങ്ങളില്‍ ലോക്ഡൗണും തുടരുന്നുണ്ട്. . ഏതാണ്ട് സെമി ലോക്ഡൗണ്‍ നിവലിലുളള നഗരങ്ങളില്‍ എത്തുന്നവരോട് പോലീസ് പാസ് ചോദിക്കുന്നതിലാണ് തര്‍ക്കം. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് യാത്രാ പാസ് വേണ്ടെ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോയെന്നാണ് ജനം ചോദിക്കുന്നത്.
ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജില്ലാ തലത്തില്‍ നിയന്ത്രണ സമിതിയും നഗരങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണറും ഗ്രാമങ്ങളില്‍ ജില്ലാ പോലീസ് സൂപ്രണ്ടും തീരുമാനിക്കുമെന്നാണ് ഒദ്യോഗിക നിലപാട്. വാക്സിനെടുത്തവര്‍ക്ക് യാത്രാരേഖ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടോ എന്നതാണ് തര്‍ക്ക വിഷയം. ഇതില്‍ വ്യക്തത വരുത്തി ഉടന്‍ ഉത്തരവിറക്കി ആശയക്കുഴപ്പം ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

