തിരുവനന്തപുരം: കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റ് വാഹനത്തില്‍ വൈദ്യുതി ലൈന്‍ കുരുങ്ങി ഒടിഞ്ഞുവീണ പോസ്‌റ്റിനടിയില്‍ പെട്ട് ബൈക്കുയാത്രക്കാരനായ വ്യാപാരി മരിച്ചു. പേരൂര്‍ക്കട മണ്ണാമൂല സൂര്യ 153എ. രാജില്‍ ആര്‍.രാജേഷ് (44) ആണ് മരിച്ചത്. 2021 ജൂണ്‍ 11ന് ഉച്ചക്ക് ഒരുമണിയോടെ കണ്‍കോടിയാ സ്‌കൂളിന് മുന്നിലായിരുന്നു അപകടം. റെഡിമിക്‌സ് വാഹനത്തിന് പിന്നിലായി ബൈക്കില്‍ വരികയായിരുന്നു. ഇലക്ട്രിക്കല്‍ സാധനങ്ങളുടെ മൊത്തവ്യാപാരിയാണ് മരണപ്പെട്ട രാജേഷ്.
ഉടന്‍തന്നെ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്‌റ്റിനടിയില്‍ പെട്ടെങ്കിലും രാജേഷിന്റെ ശരീരത്തില്‍ മാരകമായ മുരിവുകള്‍ ഉണ്ടായിരുന്നില്ല.ഷോക്കേറ്റതാണോ മരണകാരണമന്ന് സംശയമുണ്ടെന്നും പേരൂര്‍ക്കട പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി കേബിളുകള്‍ മാറ്റി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനക്കും പോസ്‌റ്റുിമോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ; ലക്ഷ്‌മി. മകള്‍:ദേവിക.

