മെഡിക്കല്‍ പിജി എന്‍ട്രന്‍സ്‌ പരീക്ഷ മാറ്റി വയ്‌ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂ ഡല്‍ഹി: എയിംസ്‌, ജിപ്‌മര്‍,പിജിമെര്‍,നിംഹാന്‍സ്‌ മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷ (ഐഎന്‍ഐസിഇടി 2021) മാറ്റി വയ്‌ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ഈ മാസം 16നാണ്‌ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്‌. കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ പരീക്ഷ ഒരുമാസത്തേക്ക്‌ മാറ്റി വയ്‌ക്കാനാണ്‌ നിര്‍ദ്ദേശം.

ജസറ്റീസുമാരായ ഇന്ദിര ബാനര്‍ജി, എംആര്‍ഷാ എന്നിവരുടെ അവധിക്കാല ബെഞ്ചാണ്‌ ഹര്‍ജികള്‍ പരിഗണിച്ചത്‌. 23 എംബിബിഎസ്‌ ഡോക്ടര്‍മാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസി.ഷേനും ,മെഡിക്കല്‍ സ്‌റ്റുഡന്‍റ്സ് നെറ്റ്‌ വര്‍ക്കും (ഛത്തീസ്‌ഖഡ്‌ ചാപ്‌റ്റര്‍) കോവിഡ്‌ ഡ്യൂട്ടി ചെയ്യുന്ന 35 ഡോക്ടര്‍മാരുമാണ്‌ ഹര്‍ജി നല്‍കിയത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →