മലപ്പുറം: ഏറനാട് താലൂക്ക് സപ്ലൈ ഓഫീസില്‍ പരിധിയില്‍ അനര്‍ഹമായ സബ്സിഡി റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ ജൂണ്‍ 30നകം താലൂക്ക് സപ്ലൈ ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. tsoernad@gmail.com ലും അപേക്ഷ നല്‍കാം. ജൂണ്‍ 30നകം കാര്‍ഡ് തിരിച്ചേല്പ്പിച്ചിട്ടില്ലെങ്കില് അനര്‍ഹമായി വാങ്ങിയ മുഴുവന്‍ റേഷന്‍ സാധനങ്ങളുടെ കമ്പോള വിലയും കനത്ത പിഴയും ബന്ധപ്പെട്ട കാര്ഡുടമയില് നിന്നും ഈടാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്കില്‍ 19 കാര്‍ഡുടമകളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ 1,46,621 രൂപ പിഴയിനത്തില്‍ ഈടാക്കിയതായും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
മലപ്പുറം: അനര്‍ഹമായ സബ്സിഡി റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ തിരിച്ചേല്‍പ്പിക്കണം
