സംസ്ഥാനത്തെ മൂന്ന്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു വര്‍ഷത്തെ നഷ്ടം 1853 കോടിരൂപ

തിരുവനന്തപുരം : 2019 മാര്‍ച്ച്‌ 31ന്‌ അവസാനിച്ച വര്‍ഷത്തില്‍ സംസ്ഥാനത്തെ ഊര്‍ജമേഖലയിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്‌ 1853 കോടി രൂപ നഷ്ടം വന്നുവെന്ന്‌ സിഎജിയുടെ കണ്ടെത്തല്‍. ഊര്‍ജ മേഖലയില്‍ മൂന്ന്‌ പൊതുമേഖലാ സ്ഥാപനങ്ങളാണ്‌ ഉളളത്‌. ഇതില്‍ കേരളാസ്റ്റേറ്റ്‌ പവര്‍ ആന്റ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍, കിനെസ്‌കോ പവര്‍ ആന്റ് യൂട്ടിലറ്റീസ്‌ എന്നീ സ്ഥാപനങ്ങള്‍ ലാഭം വരുത്തി.പ്പോള്‍ കെഎസ്‌ഈബി മാത്രം നഷ്ടം വരുത്തി.

കെഎസ്‌ഇബിയുടെ വീഴ്‌ചക്കെതിരെ റിപ്പോര്‍ട്ടില്‍ കടുത്ത പരാമര്‍ശമുണ്ട്‌. ജലവൈദ്യുതി ഉദ്‌പ്പാദന നയം പാലിക്കുന്നതിലെയും വേനല്‍ മാസങ്ങളിലെ പീക്‌ അവറുകളില്‍ അധിക വൈദ്യുതി ആവശ്യകത അനുസരിച്ച്‌ ഉദ്‌പ്പാദനം നടത്തുന്നതിലെ പരാജയവും മൂലം 25.31 കോടിക്ക്‌ വൈദ്യുതി വാങ്ങേണ്ടി വന്നു. കുറ്റിയാടി എക്‌സ്‌റ്റന്‍ഷന്‍ പദ്ധതിയിലെ പ്രശ്‌ന പരിഹാരം നീണ്ടതുമൂലം 52.16 കോടിയുടെ വൈദ്യുതി വാങ്ങേണ്ടി വന്നു. യന്ത്രങ്ങളുടെ അനുചിതമായി പരിപാലനം മൂലം വൈദ്യുതി ഉദ്‌പ്പാദന നഷ്ടമുണ്ടായി. 269 കോടിയുടെ അധിക ചെലവും ഉണ്ടായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →