ചൈനയില്‍ പാര്‍ട്ടി സെക്രട്ടറിയെ കുത്തിക്കൊന്നു

ബെയ്‌ജിംഗ്‌ : ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയെ പ്രൊഫസര്‍ കുത്തിക്കൊന്നു. ഷാംങ്‌ഹായി ഫുഡാന്‍ സര്‍വകലാശാലയിലാണ്‌ സംഭവം. ഗണിതവിഭാഗം സ്റ്റാഫ്‌ റൂമില്‍ 2021 ജൂണ്‍ 7 തിങ്കളാഴ്‌ച വൈകിട്ടോടെയാണ്‌ വാംഗ്‌ യോംഗ്‌ഴെന്‍ (49) കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഗണിതാദ്ധ്യാപകനായ ജിനാംഗിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വ്യക്തി വൈരാഗ്യമാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്ന്‌ പോലീസ്‌ പറയുന്നു. ഇരുവരും തമ്മില്‍ ആശയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ എല്ലാ സര്‍വകലാശാലകളിലും ചൈനീസ്‌ സര്‍ക്കാര്‍ പാര്‍ട്ടി സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അത്തരത്തില്‍ ഫുഡാന്‍ സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിരുന്നത്‌ കൊല്ലപ്പെട്ട യോംഗ്‌ഴെനിനെയാണ്‌ . പാശ്ചാത്യ ആശയങ്ങള്‍ കുട്ടികളിലേക്ക്‌ എത്തുന്നത്‌ തടയുകയാണ്‌ പാര്‍ട്ടി സെക്രട്ടറിമാരെ നിയോഗിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →