കോഴിക്കോട്: പച്ചക്കറികള്‍ വിറ്റഴിക്കാന്‍ സഹകരിക്കണം

കോഴിക്കോട്: ലോക്ക്‌ഡൌണ്‍ കാലത്തു വിപണിയില്ലാതെ വിലയിടിവ് മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ കോഴിക്കോട് ഹോര്‍ട്ടിക്കോര്‍പ് സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍ വിറ്റഴിക്കാന്‍ സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവ സഹകരിക്കണമെന്ന് ഹോര്‍ട്ടിക്കോര്‍പ് റീജ്യണൽ മാനേജർ അഭ്യർത്ഥിച്ചു.

കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ ജനവിഭാഗങ്ങൾക്കായി കിറ്റുകള്‍ തയ്യാറാക്കുന്നവർ നാടന്‍ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് വാങ്ങിയാൽ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കുവാന്‍ സഹായകരമാകും. ഓര്‍ഡറുകള്‍ ഒരു ദിവസം മുമ്പ് ലഭിച്ചാല്‍ കര്‍ഷകരില്‍ നിന്ന് കൂടുതലായി പച്ചക്കറികള്‍ സംഭരിക്കാന്‍ കഴിയുമെന്നും റീജ്യണൽ മാനേജർ അറിയിച്ചു.
ഫോണ്‍ : 8714144834, 9746297587

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →