കോവളത്തെ എടിഎം കൗണ്ടറില്‍ മാനസിക രോഗിയുടെ പരാക്രമം

കോവളം: മാനസിക രോഗിയായ അജ്ഞാതന്‍ കോവളത്തെ എടിഎം കൗണ്ടറില്‍ നടത്തിയ പരാക്രമം പോലീസിനെ കുഴപ്പത്തിലാക്കി. 2021 ജൂണ്‍ 7 പുലര്‍ച്ചെ 12.30 ഓടെ കോവളം ജങ്‌ഷനിലെ ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലായിരുന്നു സംഭവം. 50 വയസ്‌ തോന്നിക്കുന്ന അജ്ഞാതന്‍ തുറന്നുകിടന്ന സെര്‍വര്‍ റൂമില്‍ കയറി മെഷിനില്‍ വടികൊണ്ട്‌ അടിക്കുകയായിരുന്നു.

ഇതിനിടയില്‍ ഉച്ചത്തില്‍ അലാറം മുഴങ്ങുകയും സമീപത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന കോവളം പോലീസ്‌ സ്ഥലത്തെത്തുകയും ചെയ്‌തു. പോലീസ്‌ ഇയാളെ കൗണ്ടറില്‍ നിന്ന്‌ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഏറെ നേരം പണിപ്പെട്ടാണ്‌ ഇയാളെ ഇവിെടനിന്ന്‌ മാറ്റിയത്‌.

രാവിലെ 11.30 ഓടെ ബാങ്ക്‌ ഉദ്യോഗസ്ഥരും ടെക്‌നീഷ്യന്മാരും സ്ഥലത്തെത്തി പരിശോധിച്ച ശേഷം സെര്‍വര്‍ മെഷീനുകള്‍ക്ക്‌ കേടുപാടില്ലെന്ന അറിയിച്ചു. പിന്നാലെ തുറന്നുകിടന്ന സെര്‍വര്‍ റൂം ഉദ്യോഗസ്ഥര്‍ പൂട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →