മുംബൈ-കൊല്‍ക്കത്ത വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് എട്ടു പേര്‍ക്ക് പരിക്കേറ്റു. ലാന്‍ഡിങ്ങിന് 15 മിനിറ്റ് മുമ്പ് 17000-20000 അടി ഉയരത്തില്‍ വച്ച് ഫ്ലൈറ്റ് യുകെ775 എന്ന വിമാനമാണ് ചുഴിയില്‍പ്പെട്ടത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിസ്താര വക്താവ് അറിയിച്ചു. സംഭവത്തില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും വിസ്താര അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി അറിയിക്കും. 113 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മണ്‍സൂണ്‍ കാലാവസ്ഥ വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →