റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലിയ മരിയാ പോളിനെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടാ നേതാവ്‌ ജിയയാണ്‌ ആവശ്യപ്പെട്ടതെന്ന് രവി പൂജാരി

June 5, 2021 - 3:05 pm

കൊച്ചി: പണത്തിനായി ലിയ മരിയാ പോളിനെ ഭീഷണിപ്പെടുത്താന്‍ ആവശ്യപ്പെട്ടത്‌ കാസര്‍കോട്ടെ ഗണ്ടാ നേതാവായ ജിയ ആണെന്ന്‌ രവി പൂജാരി. ഇത്‌ സംബന്ധിച്ചുളള ചോദ്യം ചെയ്യലിനിടയില്‍ രവി പൂജാരി വെളിപ്പെടുത്തിയതാണിക്കാര്യം. ഭീഷണിക്കുശേഷവും പണം നല്‍കാതെ വന്നതിനാല്‍ ആക്രമണത്തിന്‌ പ്രദേശിക സഹായം ഒരുക്കിയതും ജിയയാണെന്ന് രവി പൂജാരി പറഞ്ഞതായിട്ടാണ്‌ റിപ്പോര്‍ട്ട്‌.

രമേശ്‌ ചെന്നിത്തല, പിസി ജോര്‍ജ്‌ എന്നിവരെ വിളിച്ച്‌ ഭീഷണിപ്പെടുത്താന്‍ ഫോണ്‍ നമ്പര്‍ നല്‍കിയതും ജിയയാണെന്നും രവി പൂജാരി അന്വേഷണ സംഘത്തോട്‌ പറഞ്ഞു. എന്നാല്‍ ഇയാളുടെ മൊഴി അന്വേഷണ സംഘം പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിയ നിലവില്‍ ഒളിവില്‍ കഴിയുകയാണെന്നാണ്‌ വിവരം. ജിയയുമായി ബന്ധമുളള ഗുണ്ടാ സംഘങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. നടി ലിയാ മരിയ പോളിന്റെ കൈവശമുളള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കുകയായിരുന്നു ഗുണ്ടാ സംഘത്തിന്റെ ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *