40 വയസുകഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍

തിരുവനന്തപുരം : 40 വയസുമുതല്‍ 44 വയസുവരെയുളള എല്ലാവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ വാക്‌സിന്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്‌. 2022 ജനുവരി ഒന്നിന്‌ 40 വയസ്‌ തികയുന്നവര്‍ക്കും അതിന്‌ മുകളില്‍ പ്രയമുളളവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്‌. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സര്‍ക്കുലര്‍ പുറപ്പെടുിവിച്ചു. 18മുതല്‍ 44 വയസുവരെയുളളവര്‍ക്ക്‌ മുന്‍ണനാ ക്രമത്തിലുളള വാക്‌സിനേഷന്‍ തുടരുന്നതാണ്‌.

45 വയസിന്‌ മുകളിലുളള വാക്‌സിനേഷന്‍ നിലവിലുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു. 40 മുതല്‍ 44 വയസുവരെയുളളവര്‍ക്ക്‌ വാക്‌സിന്‍ ലഭിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ (https://www.cowin.gov.in)രജിസ്റ്റര്‍ ചെയ്‌തശേഷം ഓണ്‍ലൈനായി അപ്പോയിന്റ്‌മെന്റ് എടുക്കേ ണ്ടതാണ്‌. ഈ വിഭാഗത്തിന്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. വാകിസിന്റെ ലഭ്യതക്കനുസരിച്ച്‌ ആവശ്യമുളളത്ര വാക്‌സിന്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതാണ് ഈ വിഭാഗത്തിന്‌ 2021 ജൂണ്‍ 4 മുതല്‍ ഓണ്‍ലൈനായി വാക്‌സിനെഷന്‍ കേന്ദ്രങ്ങള്‍ ബുക്കുചെയ്യാവുന്നതാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →