റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎന്നിലെ ഇന്ത്യയുടെ മൗനത്തിനെതിരേ പലസ്തീന്‍

June 3, 2021 - 1:00 pm

ന്യൂഡല്‍ഹി:ഗാസയിലെ പുതിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ച് യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് പലസ്തീന്‍ നാഷണല്‍ അതോറിറ്റിയുടെ വിദേശകാര്യ മന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിയെ കത്ത് വഴി പ്രതിഷേധമറിയിച്ചു.പലസ്തീന്‍ ജനതയുള്‍പ്പെടെ എല്ലാ ജനങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ ലഭിക്കുന്നതിനുള്ള പോരാട്ടത്തില്‍ നിന്നാണ് ഇന്ത്യ മാറി നിന്നത്.ഉത്തരവാദിത്തം, നീതി, സമാധാനം എന്നിവയിലേക്കുള്ള പാതയില്‍ നിര്‍ണായകവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ ഈ വഴിത്തിരിവില്‍ അന്താരാഷ്ട്ര സമൂഹത്തിനൊപ്പം ചേരാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി എന്നാണ് റിയാദ് അല്‍ മാലികി എഴുതിയ കത്തില്‍ പറയുന്നത്.ഗാസയിലെ ഇസ്രയേല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍, ആസൂത്രിതമായ ആക്രമണം എന്നിവയെക്കുറിച്ച് അന്വേഷിക്കാനുള്ള നിര്‍ദ്ദേശമുള്ള പ്രമേയ വേളയില്‍ ഇന്ത്യയടക്കം 14 രാജ്യങ്ങളാണ് വിട്ടുനിന്നത്.

മെയ് 27 ന് ജനീവയില്‍ അംഗീകരിച്ച പ്രമേയത്തിനെതിരെ ഇരുപത്തിനാല് അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *