ന്യൂഡല്‍ഹി: കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയ കോണ്‍ഗ്രസ് സമിതി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന് അധ്യക്ഷനായ സമിതി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് പ്രക്രിയ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ ഇടപെടല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രശ്നങ്ങള്‍, രീതികള്‍, വോട്ടെടുപ്പിന് മുമ്പുള്ള പ്രവചനങ്ങളും വീഴ്ചകളും എന്നിവയെ കുറിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.80 പേജുള്ള റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ ഉള്ളടക്കം വര്‍ക്കിംഗ് കമ്മിറ്റിയില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുന്‍ മന്ത്രിമാരായ സല്മാന് ഖുര്‍ഷിദ്, മനീഷ് തിവാരി എന്നിവരടങ്ങുന്ന സമിതി ദിവസങ്ങളോളം ആളുകളെ നേരിട്ട് സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
കേരളം, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ് സമതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
