കോവിഡ്‌ ചികിത്സക്കായി ആയൂര്‍വേദ ഔഷധമായ ആയുഷ്‌ 64 ന്റെ വിതരണം ഏറ്റെടുത്ത്‌ സിസിആര്‍എസ്‌

തൃശൂര്‍; കോവിഡ്‌ 19 ചികിത്സക്ക്‌ കേന്ദ്ര ആയുര്‍വേദ റിസര്‍ച്ച്‌ കൗണ്‍സില്‍ (സിസിആര്‍എസ്‌)വികസിപ്പിച്ചെടുത്ത ആയുര്‍വേദ ഔഷധമായ ആയുഷ്‌ 64ന്റെ വിതരണം ഏറ്റെടുത്തതായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ(എഎംഎഐ) അറിയിച്ചു. തുടക്കത്തില്‍ തൃശൂര്‍,പാലക്കാട്‌, മലപ്പുറം ,,കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് വിതരണം നടത്തുന്നത്‌.

ആയുഷ്‌ 64 മരുന്ന്‌ സ്വീകരിക്കാന്‍ തയാറുളള മേല്‍പ്പറഞ്ഞ ജില്ലകളിലെ രോഗികള്‍ 7034940000എന്ന ആയുര്‍ ഹെല്‍പ്പ്‌ സെന്ററുമായി ബന്ധപ്പെടുക. രോഗികള്‍ക്കുവേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും മരുന്നും സമീപത്തുളള ആയുഷ്‌ 64 വിതരണം ചെയ്യുന്ന ഡോക്ടര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്ന്‌ എഎംഎഐ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ്‌ ,ജനറല്‍ സെക്രട്ടറി ഡോ.സാദത്ത്‌ ദിനകര്‍ എന്നിവര്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →