കാർത്തിക് നരൻ നായകനാവുന്ന നരകാസുരൻ എന്ന ചിത്രം ഒ ടി ടി റിലീസിന് ഒരുങ്ങുന്നു. പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിൻറെ ട്രെയിലറിന് മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷൻ, ശ്രിയ ശരൺ ,എന്നിവർ പ്രധാനതാരങ്ങൾ ആവുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സുജിത്ത് സാരംഗും സംഗീതസംവിധാനം റോൺ എഥാൻ യൊഹാനാനും ആണ് നിർവഹിച്ചിരിക്കുന്നത്

