വാജ്പേയിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രിയും പ്രസിഡന്‍റും

ന്യൂഡല്‍ഹി ആഗസ്റ്റ് 16: മുന്‍ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയിക്ക് അദ്ദേഹത്തിന്‍റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രസിഡന്‍റ് രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഡല്‍ഹിയിലെ സദൈവ് അടല്‍ സ്ഥലിലെത്തി അദ്ദേഹത്തിന്‍റെ സ്മാരകത്തില്‍ വെള്ളിയാഴ്ച രാവിലെ ഇരുവരും പുഷ്പാര്‍ച്ചന നടത്തി.

2018 ആഗസ്റ്റ് 16നാണ് അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചത്. ആദ്യ ബിജെപി പ്രധാനമന്ത്രിയാണ് വാജ്പേയ്. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പരമോന്നത പുരസ്ക്കാരമായ ഭാരത രത്ന, പത്മ വിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തിനെ ആദരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന കവി കൂടിയായിരുന്നു അദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →