തിരുവനന്തപുരം ആഗസ്റ്റ് 15: കേരളത്തിലുണ്ടായ മഴയിലും പ്രളയത്തിലുമുള്ള നഷ്ടം നികത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്‍റെ 73-ാമത് സ്വതന്ത്ര്യദിനാഘോഷചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിനെ പുനര്‍നിര്‍മ്മിക്കാനായി എല്ലാവരും സഹകരിക്കണമെന്ന് സ്വതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 2018ല്‍ ഉണ്ടായ പ്രളയം കേരളത്തെ തകര്‍ത്തു. അന്ന് ദുരിതാശ്വാസ നിധിയിലേക്ക് സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും സഹായങ്ങള്‍ ഒഴുകി.
ജാതി-മത-രാഷ്ട്രീയമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച നല്ലവരായ സാധാരണക്കാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മലപ്പുറത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി മുസ്ലീം പള്ളി തുറന്നു കൊടുത്ത അധികൃതരെയും മന്ത്രി പ്രശംസിച്ചു.