ചെന്നൈ: സിപിഎം നേതാവും , അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റും ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകയും പ്രമുഖ വനിതാ വിനോചന പോരാളിയുമായ മൈഥിലി ശിവരാമന്‍ ചെന്നൈയില്‍ അന്തരിച്ചു. 81 വയസായിരുന്നു. അല്‍ഷിമേഴ്‌സ് രോഗ ഹാബാധിതയായിരുന്ന അവര്‍ക്ക് കുറച്ചുദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ദളിതരുടെയും അശരുണരുടെയും അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് മൈഥിലി. 1968 ല്‍ തമിഴ് നാട്ടിലെ കീഴ്‌വെണ്‍മണിയില്‍ സിപിഎം നടത്തിയ ഭുസമരത്തില്‍ പങ്കെടുത്ത് സ്‌ത്രീകളും കുട്ടികളും ഉല്‍പ്പെട്ട 44 ദളിതരെ സവര്‍ണ ഭൂവുടമകള്‍ ചുട്ടുകൊന്ന സംഭവത്തില്‍ ഇരകള്‍ക്ക് നീതികിട്ടാന്‍ നടത്തിയ പോരാട്ടം ശ്രദ്ധ നേടിയിരുന്നു. മൈഥിലിയുടെ രചനകളാണ് ആ കൊടും ക്രൂരതകള്‍ ലോകത്തെ അറിയിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ പോരാടിയ മൈഥിലി അണ്ണാദുരൈ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പാപ്പ ഉമാനാഥിനൊപ്പം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത അവര്‍ രാജ്യത്തെ നിരവധി സിത്രീ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.
തമിഴ് നാട്ടിലെ വാചാതിയില്‍ കൂട്ട മാനഭംഗത്തിനിരയായ സ്‌ത്രീകള്‍ക്ക് നീതി ലഭിക്കാനും മുന്‍ പന്തിയില്‍ നിന്നു. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനില്‍ റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെ അധഃസ്ഥിതരുടെയും വനിതകളുടെയും അവകാശ പോരാട്ടത്തിന് ജീവിതം സമര്‍പ്പിക്കുകയായിരുന്നു. ഭര്‍ത്താവ് : കരുണാകരന്‍, മകള്‍: പ്രൊഫ. കല്‍പ്പന കരുണാകരന്‍

