കോവിഡ് -19 മൂലം ജീവൻ നഷ്ടപ്പെട്ട 67 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് കേന്ദ്ര ഗവണ്മെന്റ് സാമ്പത്തിക സഹായം അനുവദിച്ചു

2020, 2021 വർഷങ്ങളിൽ കോവിഡ്  മൂലം ജീവൻ നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ സമാഹരിച്ച്  കേന്ദ്ര ഗവണ്മെന്റിന്റെ  പത്രപ്രവർത്തക ക്ഷേമ പദ്ധതി (ജെഡബ്ല്യുഎസ്) പ്രകാരം അവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനുള്ള   പ്രത്യേക യജ്ഞത്തിന്  തുടക്കമായി . വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. പ്രകാശ് ജാവ്‌ദേക്കറുടെ , മാർഗനിർദേശപ്രകാരമാണിത് . 

വാർത്താ വിതരണ പ്രക്ഷേപണ  സെക്രട്ടറി ശ്രീ. അമിത് ഖരേയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന എസ്. യുടെ നേതൃത്വത്തിലുള്ള ജേണലിസ്റ്റ് വെൽഫെയർ സ്കീം കമ്മിറ്റിയുടെ  ഇത് സംബന്ധിച്ച നിർദ്ദേശത്തിന്  കേന്ദ്ര ഗവണ്മെന്റ്  അംഗീകാരം നൽകി. കോവിഡ് -19 മൂലം മരണമടഞ്ഞ 26 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളിൽ ഓരോരുത്തർക്കും 5 ലക്ഷം രൂപ സാമ്പത്തിക ആശ്വാസം നൽകും.  2020-21 സാമ്പത്തിക വർഷത്തിൽ, കോവിഡ് മൂലം മരണമടഞ്ഞ 41 കുടുംബങ്ങൾക്ക് കേന്ദ്ര ഗവണ്മെന്റ്  അത്തരം സഹായം നൽകിയിരുന്നു . ഇതോടെ  ധനസഹായം ലഭിക്കുന്ന കുടുംബങ്ങളുടെ മൊത്തം എണ്ണം 67 ആയി. കോവിഡ് ബാധിച്ച മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

കോവിഡ് -19 ന് ജീവൻ നഷ്ടപ്പെട്ട നിരവധി മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളിലേക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോ സ്വമേധയാ   എത്തി, പദ്ധതിയെക്കുറിച്ചും ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനെക്കുറിച്ചും അവർക്ക് മാർഗ നിർദേശം നൽകി 

ഈ പദ്ധതിക്ക്  കീഴിലുള്ള സാമ്പത്തിക സഹായത്തിനായുള്ള  അപേക്ഷകൾ വേഗത്തിൽ തീർപ്പാകുന്നതിനായി  ആഴ്ചതോറും ജെഡബ്ല്യുഎസ്  കമ്മിറ്റിയുടെ യോഗം ചേരാനും  കമ്മിറ്റി തീരുമാനമായി. 

കോവിഡ് -19 അല്ലാതെയുള്ള  കാരണങ്ങളാൽ അന്തരിച്ച മാധ്യമപ്രവർത്തകരുടെ 11 കുടുംബങ്ങളുടെ അപേക്ഷകളും സമിതി ഇന്ന് പരിഗണിച്ചു.

ജെഡബ്ല്യുഎസ് യോഗത്തിൽ പിഐബി പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ജയ്ദീപ് ഭട്നഗർ, ജോയിന്റ് സെക്രട്ടറി (ഐ & ബി) ശ്രീ വിക്രം സഹായ് എന്നിവരും ,. സമിതിയിലെ മാധ്യമ പ്രവർത്തക അംഗങ്ങളായ  ശ്രീ.  സന്തോഷ് താക്കൂർ, ശ്രീ.  അമിത് കുമാർ, ശ്രീ. ഉമേശ്വർ കുമാർ, ശ്രീമതി സർജന ശർമ്മ എന്നിവർ പങ്കെടുത്തു.


പത്രപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും https://accreditation.pib.gov.in/jws/default.aspx എന്ന വെബ്‌സൈറ്റിലൂടെ ജേണലിസ്റ്റ് വെൽഫെയർ സ്കീം (ജെഡബ്ല്യുഎസ്) പ്രകാരമുള്ള  സഹായത്തിനായി അപേക്ഷിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →