ബ്ലാക്ക് ഫംഗസ്; തൃശൂർ ജില്ലയിൽ പുതിയ മൂന്ന് കേസുകൾ കൂടി

തൃശൂർ: ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ പുതിയ മൂന്ന് കേസുകൾ കൂടി 25/05/21 ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കോഴിക്കോട് സ്വദേശിയാണ്. രണ്ട് പേർ തൃശൂർ സ്വദേശികളും. തൃശൂർ ജില്ലയിൽ ബ്ലാക്ക് ഫം​ഗസ് ബാധയേറ്റ് ആകെ ചികിത്സയിലുള്ളത് അഞ്ച് പേരാണ്. ഇതിൽ രണ്ട് പേർ പാലക്കാട് ജില്ലക്കാരാണ്. മൂന്ന് പേർക്ക് കൂടി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ലാക്ക് ഫംഗസും ഉൾപ്പെടുത്തിയിട്ടുണ്ട്.. ബ്ലാക്ക് ഫം​ഗസോ, അതിന്റെ ലക്ഷണങ്ങളോ കണ്ടാൽ ഉടൻ ആരോ​ഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വ്യക്തമാക്കി.
ബ്ലാക്ക് ഫംഗസിന് പ്രോട്ടോക്കോൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →