വിഴിഞ്ഞത്ത് കടൽക്ഷോഭം രൂക്ഷമായി തുടരുന്നു , ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞം ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഡേവിഡ്സണിന്റെ മൃതദേഹമാണ് അടിമലത്തുറയിൽ നിന്നും 26/05/21 ബുധനാഴ്ച കണ്ടെത്തിയത്. രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ് . അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തി. തീരദേശമേഖലയിൽ വൻ കടൽക്ഷോഭം തുടരുകയാണ്.

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പത്ത് പേരെയാണ് കാണാതായത്. ഇവരിൽ ഏഴ് പേരെ കോസ്റ്റ് ​ഗാർഡ് രക്ഷപ്പെടുത്തി. മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ സന്ദർശിക്കാൻ എത്തി. കോസ്റ്റ്​ഗാർഡിന്റെ രണ്ട് കപ്പലുകൾ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →