ഇടുക്കി: ടെലികൗണ്‍സിലിങ്ങും സജ്ജമാക്കി

ഇടുക്കി: തൊടുപുഴ നഗരസഭയിലെ കോവിഡ് ഹെല്‍പ്പ് ഡെസ്‌കില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും, ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവര്‍ക്കും ആശ്വാസമേകുന്നതിന് ടെലികൗണ്‍സലിംഗ് സംവിധാനം ആരംഭിച്ചതായി ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. കോവിഡ് രോഗബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്കും, ക്വാറന്റൈനില്‍ ഉളളവര്‍ക്കും, രോഗ ലക്ഷണങ്ങള്‍ ഉളളവര്‍ക്കും, ഇതരരോഗികള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ ഫോണില്‍ വിളിച്ച് ഉപദേശം തേടാം. തൊടുപുഴ നഗരസഭ പ്രതീക്ഷഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന്റെ സഹകരണത്തോടെയാണ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. വിളിക്കേണ്ട ഫോണ്‍ നമ്പര്‍ സിസ്റ്റര്‍ ലിന്റാ മാത്യു 9400949843, സിസ്റ്റര്‍ ലിസ്സി റ്റി.പി. 8086351339.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →