കോവിഡ് ദുരിതത്തിൽ നിന്ന് കരകയറാൻ കൃഷിയിറക്കി മുന്നേറുന്ന ബിസിനസ്സുകാരൻ

കോവിഡ് വിതച്ച ദുരിതത്തിൽ നിന്ന് കരകയറുന്നതിന് കൃഷിയിറക്കി മുന്നേറുകയാണ് ബിസിനസ്സുകാരനും റിസോർട്ടുടമയുമായ കണ്ണൂർ കടലായിയിലെ ഇ.വി.ഹാരിസ് .

കോവിഡിനെ തുടർന്ന് റിസോർട്ടിലേക്ക് സഞ്ചാരികൾ എത്താതായി. വസ്ത്ര രംഗത്തെ തന്റെ ബിസിനസും താളം തെറ്റി.  റിസോർട്ടിന് പിറകിലെ ഒരേക്കറിലധികം വരുന്ന സ്ഥലത്ത് കൃഷിയിറക്കിയാണ് ഹാരിസ് മാതൃകയാവുന്നത്. ചീര.വെണ്ട,വെള്ളരി, കോളിഫ്‌ളവർ, പച്ചമുളക്, പയർ, കുമ്പളം, നേന്ത്രവാഴ,ചേന.ചേമ്പ്, എന്നിവയ്‌ക്കൊപ്പം ആട്, കോഴി, താറാവ് കൃഷിയും മത്സ്യകൃഷിയും തേനിച്ചകൃഷി എന്നിവയിലും ഇദ്ദേഹം കഴിവ് തെളിയിച്ചുകഴിഞ്ഞു. ഈ സീസണിൽ അമ്പതിനായിരത്തിലേറെ രൂപയുടെ കാർഷിക വിളകൾ വിൽപന നടത്തിയതായി ഹാരിസ് പറയുന്നു്.  പച്ചക്കറി തൈകൾ വളർത്തിയെടുക്കുന്നതിൽ തന്റെതായ ശൈലിയും ഇദ്ദേഹത്തിനുണ്ട്. വാഴയില കീറി വട്ടത്തിൽ ചുറ്റി സ്ട്രാപ്പിൾ ചെയ്ത് മണ്ണ് നിറച്ചാണ് തൈകൾ വളർത്തുന്നത്. കോവിഡിൽ നിന്ന് ജീവിതത്തെ മാറ്റി മറിക്കാനുള്ള തന്റെ ശ്രമം വിജയിക്കുന്നതിലുള്ള സന്തോഷത്തിലാണ് ഹാരിസ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →