വയനാട്: മുള്ളന്‍കൊല്ലി പ്രീമെട്രിക് ട്രൈബല്‍ ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയാക്കും

വയനാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് വേണ്ടി കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പുതുതായി നിര്‍മ്മിച്ച മുള്ളന്‍കൊല്ലി പ്രീമെട്രിക് ട്രൈബല്‍ ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിക്കായി ഏറ്റെടുത്തു. മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹോസ്റ്റല്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. കെട്ടിടം സി.എഫ്.എല്‍.ടി.സി പ്രവര്‍ത്തനത്തിന് അനുയോജ്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി വൈദ്യുതി, ജലലഭ്യത, മറ്റ് അടിയന്തിര നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്നിവ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇവിടെ പൂര്‍ത്തീകരിച്ചിരുന്നു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →