തൃശൂരില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തൃശൂര്‍: തൃശൂരില്‍ ലോക്കഡൗണ്‍ നിയന്ത്രണങ്ങളില്‍ ജില്ലാഭരണകൂടം ഇളവ് പ്രഖ്യാപിച്ചു. റേഷന്‍കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ മാര്‍ഗ നിയര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ നേരിട്ടുവാങ്ങുന്നതിന് റേഷന്‍കാര്‍ഡുകളുടെ നമ്പരിന്റെ അടിസഥാനത്തിലാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. നേരത്തെ നേരിട്ടു പോയി വാങ്ങാന്‍ അനുവാദമില്ലായിരുന്നു.

1,2,3, എന്നീ നമ്പരുകളില്‍ അവസാനിക്കുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ സാധനങ്ങള്‍ നേരിട്ടുവാങ്ങാം . 4,5,6 നമ്പരുകളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലും 7,8,9,0 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ വെളളി, ശനി ദിവസങ്ങളിലും സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

ഒരേസമയം മൂന്നിലധികം ആളുകള്‍ കടകളില്‍ നില്‍ക്കാന്‍ പാടുളളതല്ല. 65 വയസുകഴിഞ്ഞവര്‍ ,നിരീക്ഷണത്തില്‍ കഴിയുന്നവര്‍, കിടപ്പുരോഗികള്‍,മറ്റ്പലകാരണങ്ങളാല്‍ നേരിട്ടെത്താന്‍ നിര്‍വാഹമില്ലാത്തവര്‍, എന്നിവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍നിന്നും ആര്‍ആര്‍ടി മുഖേന എത്തിച്ചു നല്‍കാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →