വാക്സിന്‍ എടുത്തവരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലും: ഗൗരവമല്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ കുത്തിവയ്പ് എടുത്ത ചിലരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ഗുരുതരമായി കാണേണ്ടതില്ലെന്നു കുത്തിവയ്പിന്റെ പ്രതികൂലഫലങ്ങള്‍ വിലയിരുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സമിതി. ആകെ 498 കേസുകളാണു സമിതി പഠിച്ചത്. ഇതില്‍ ഗൗരവം അര്‍ഹിച്ചത് 26 കേസുകളാണ്. ഇവ ഗുരുതര കേസുകളല്ല. കോവിഷീല്‍ഡ് വാക്സിന്‍ ഉപയോഗിച്ചവരില്‍ 10 ലക്ഷം ഡോസിന് 0.61 കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തതെന്നും സമിതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →