തൃശൂര്‍ ജില്ലയില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

തൃശൂര്‍: ജില്ലയില്‍ ലോക്കഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ മത്സ്യ,മാംസ വിപണന കേന്ദ്രങ്ങള്‍ക്ക് ഇളവുകള്‍ നല്‍കി. ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെ തുറക്കാം. ദന്താശുപത്രികള്‍ തുറന്ന പ്രവര്‍ത്തിക്കാവുന്നതാണ്.

കന്നുകാലിത്തീറ്റ വിപണന കേന്ദ്രങ്ങള്‍ ചൊവ്വ വ്യാഴം ശനി ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കി. ആനകള്‍ക്കുളള പട്ടകള്‍ മറ്റു ജില്ലകളിൽ നിന്ന് കൊണ്ടുവരാനും അനുമതിയുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →