വാരണാസി: ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തെത്തി. പുലര്‍ച്ചയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍ – മഹുവ മേഖലയില്‍ ചുഴലിക്കാറ്റ് തീരം തൊട്ടുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. സംസ്ഥാനം അതി ജാഗ്രതയില്‍ തുടരുകയാണെന്നും 44 ദേശീയ ദുരന്ത നിവാരണ സേനാ വിഭാഗങ്ങളെയാണ് ഗുജറാത്തിന്റെ തീരങ്ങളില്‍ വിന്യസിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. 22 സംഘങ്ങളെ കൂടി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഇതിനകം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ 170-180 വരെ കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിക്കുന്നത്. കേരള, കര്‍ണാടക, ഗോവന്‍ തീരങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ചാണ് ടൗട്ടെ കടന്നുപോയത്.
ടൗട്ടെ ഗുജറാത്ത് തീരത്തെത്തി: സംസ്ഥാനം ജാഗ്രതയില്‍
