വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, താമസക്കാര്‍ കഷ്ടിച്ച് രക്ഷപെട്ടു

അമല: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. താമസക്കാര്‍ കഷ്ടിച്ച് രക്ഷപെട്ടു. വന്‍ ദുരന്തമാണ് ഒഴിവായത്. അമല നഗര്‍ വിലങ്ങന്‍ സ്‌റ്റോപ്പിന് സമീപമുളള ചൂരക്കാട്ടുകര കുന്നത്ത് ചന്ദ്രന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീടിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഒരു മുറിക്കുളളില്‍ ഗര്‍ത്തം രൂപപ്പെട്ടു. വീടിനോട് ചേര്‍ന്ന മണ്ണ് ഉയര്‍ന്നുനിന്ന ഭാഗത്തുനിന്നും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

വീട്ടുടമ ചന്ദ്രന്‍ ഓട്ടോ ഡ്രൈവറാണ് . ചന്ദ്രന്റെ ഭാര്യ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ചന്ദ്രനും രണ്ടുമക്കളും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇവര്‍ കോവിഡ് പരിശോധക്കായി വീട്ടില്‍ നിന്നും പുറത്തുപോകാന്‍ നില്‍ക്കുപ്പോഴായിരുന്നു അപകടം.

വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല. ഇടിഞ്ഞുവീണ മണ്ണ് പഞ്ചായത്തംഗം ഇയു ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് മാറ്റി. കനത്ത മഴ തുടരുകയാണെങ്കില്‍ ഇവിടെ ഇനിയും മണ്ണിടിയാന്‍ സാധ്യയുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച വില്ലേജ്, പഞ്ചായത്ത് ,ജിയോളജി അധികൃതര്‍ വിലയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →