2021 മെയ് 23 വരെയുള്ള റെംഡെസിവിറിന്റെ വിനിയോഗം പ്രഖ്യാപിച്ഛ് രാസവസ്തു-രാസവള മന്ത്രാലയം

സംസ്ഥാനങ്ങളുടെ റെംഡെസിവിറിന്റെ ആവശ്യകതയും, അതിന്റെ മതിയായ ലഭ്യത ഉറപ്പാക്കുന്നതും പരിഗണിച്ഛ്, കേന്ദ്ര രാസവസ്തു-രാസവള മന്ത്രി ശ്രി ഡി വി സദാനന്ദ ഗൗഡ, 2021 മെയ് 23 വരെയുള്ള റെംഡെസിവിറിന്റ്റെ സംസ്ഥാന-തല വിഭജനം ഇന്ന് പ്രഖ്യാപിച്ചു. റെംഡെസിവിറിന്റ്റെ ഉത്പാദനത്തിലും വിതരണത്തിലും ഗണ്യമായ വര്‍ദ്ധന ഉണ്ടായതായും അദ്ദേഹം അറിയിച്ചു.

ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പും കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയവും ചേര്‍ന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ച കത്തില്‍, 2021 ഏപ്രില്‍ 21 മുതല്‍ മെയ് 23 വരെയുള്ള റെംഡെസിവിറിന്റ്റെ വിനിയോഗ രൂപരേഖയുടെ വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നു. 2021 മെയ് 7 ഇല്‍ നല്‍കിയ ഡിഓ-യുടെ തുടര്‍ച്ചയായാണ് പുതിയ രൂപരേഖ തയ്യാറാക്കിരിക്കുന്നത്. മെയ് 7 ലെ ഡിഓ-ഇല്‍ 2021 ഏപ്രില്‍ 21 മുതല്‍ മെയ് 16 വരെയുള്ള റെംഡെസിവിറിന്റ്റെ വിന്യാസം ആയിരുന്നു നല്‍കിയിരുന്നത്. പുതിയ രൂപരേഖ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പും കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയവും സംയുക്തമായാണ് തയ്യാറാക്കിരിക്കുന്നത്.

സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികള്‍ക്ക് റെംഡെസിവിറിന്റ്റെ ശെരിയായ വിതരണം ഉറപ്പാക്കാനും, നിരീക്ഷിക്കാനും സംസ്ഥാന ഗവണ്‍മെന്റ്റുകളോടും, കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തില്‍ ആവശ്യപെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →