ആലപ്പുഴ: കനത്ത മഴയെ തുടർന്ന് വീട് വെള്ളത്തിലായ കുടുംബത്തിനായി മാവേലിക്കര നഗരസഭയിൽ ‘ഡി -ടൈപ് ‘ ക്യാമ്പ് തുറന്നു. കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ ഒരുക്കുന്ന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ദുരിതാശ്വാസ ക്യാമ്പാണ് ഡി ടൈപ്പ് ക്യാമ്പുകൾ. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിനാണ് പ്രത്യേക നിരീക്ഷണ ക്രമീകരണങ്ങളോടെ മാവേലിക്കര ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘ഡി -ടൈപ്പ് ‘ ക്യാമ്പ് തുറന്നത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമടക്കം ആറ് പേരാണ് ‘ഡി -ടൈപ് ‘ ക്യാമ്പിലുള്ളത്.
ആലപ്പുഴ: മാവേലിക്കരയിൽ ‘ഡി ടൈപ്’ ക്യാമ്പ്
