ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആശയത്തെ അംബേദ്ക്കര്‍ എതിര്‍ത്തിരുന്നു; മേഗ്വാള്‍

ന്യൂഡല്‍ഹി ആഗസ്റ്റ് 14: അനുച്ഛേദം 370നെയും ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആശയത്തെയും ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാതാവായ ബാബാസാഹേബ് അംബേദ്ക്കര്‍ അന്നേ എതിര്‍ത്തിരുന്നുവെന്ന് പാര്‍ലമെന്‍ററിമന്ത്രി അര്‍ജ്ജുന്‍ റാം മേഗ്വാള്‍.

ചരിത്രദിനമായ ആഗസ്റ്റ് 6നാണ് ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത്. ബാബാസാഹേബ് അംബേദ്ക്കര്‍ അനുച്ഛേദം 370 രൂപീകരണത്തിനെ അന്നേ എതിര്‍ത്തിരുന്നു. ഇത്തരം അനുച്ഛേദങ്ങള്‍ രാജ്യത്തിന്‍റെ ഐക്യത്തിനും സമഗ്രതയ്ക്കും തടസ്സമാകുമെന്നും അംബേദ്ക്കര്‍ പറഞ്ഞിരുന്നു.- മേഗ്വാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജമ്മു കാശ്മീരിനും ലഡാക്കിനും ഒരു പുതിയ യുഗമാണ് ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രപരമായ അബദ്ധം തിരുത്തിയത് അംബേദ്ക്കറിനോടുള്ള ആദരവായി കാണുന്നുവെന്നും മേഗ്വാള്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →