ടോക്കിയോ ആഗസ്റ്റ് 14: കഴിഞ്ഞ ആഴ്ചയിലെ കഠിനമായ ചൂടില്‍ ഏകദേശം 23 പേരോളം ജപ്പാനില്‍ കൊല്ലപ്പെട്ടു. 12,000 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്യത്തിന്‍റെ അഗ്നിശമനസേന വിഭാഗം ബുധനാഴ്ച പറഞ്ഞു.
ആഗസ്റ്റ് 5 മുതല്‍ 11 വരെയുള്ള റിപ്പോര്‍ട്ടാണ് ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത്. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലാണ് ഏറ്റവും കൂടുതല്‍ അപകടം രേഖപ്പെടുത്തിയത്. ഏകദേശം 1,460 പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ജപ്പാനിലെ ചില സ്ഥലങ്ങളില്‍ ചൂട് 102 സിഗ്രിയോളം ഉയര്‍ന്നെന്നാണ് ഉഷ്ണമാപിനിയില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് രണ്ടാഴ്ച കൂടി ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.