സൈനിക ബഹുമതി; അഭിനന്ദന് വീര്‍ചക്ര

അഭിനന്ദന്‍ വര്‍ത്തമാന്‍

ന്യൂഡല്‍ഹി ആഗസ്റ്റ് 14: പാകിസ്ഥാന്‍റെ എഫ് 16 വിമാനം വെടിവെച്ചിടുകയും പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും ചെയ്ത വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി നല്‍കും. യുദ്ധകാലത്ത് സൈനികര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയാണ് വീര്‍ചക്ര.

വ്യോമസേനയിലെ സ്ക്വാര്‍ഡ്രന്‍ ലീഡര്‍ മിന്‍റി അഗര്‍വാളിന് യുദ്ധസേവാ മെഡലും പ്രഖ്യാപിച്ചു. ബാലാകോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയതിനാണ് അഗര്‍വാളിന് പുരസ്ക്കാരം.

രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാധവിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര പ്രഖ്യാപിച്ചു. എട്ട് സൈനികര്‍ക്ക് ശൗര്യചക്രയും പ്രഖ്യാപിച്ചു.

ആഗസ്റ്റ് 15 സ്വതന്ത്ര്യദിന ചടങ്ങില്‍വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും.

Share
അഭിപ്രായം എഴുതാം