കോവിഡ് ബാധിതന്‍ വീട്ടിലെ അസൗകര്യം കാരണം തൊഴുത്തിലേക്ക് മാറി. ന്യൂമോണിയാ ബാധിച്ച് മരിച്ചു

കിഴക്കമ്പലം: കോവിഡ് ബാധിച്ച് തൊഴുത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ന്യൂമോണിയാ ബാധിച്ച് മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് മാന്താട്ടില്‍ എംഎന്‍ ശശി(38) ആണ് മരിച്ചത്. 2021 ഏപ്രില്‍ 27നാണ് ശശിക്ക് കോവിഡ് പോസിറ്റീവായത്. പ്രായമായ അമ്മയും അവിവാഹിതനും രോഗിയുമായ സഹോദരനും ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തിന്റെ സുരക്ഷയെ കരുതി സാബു തൊഴുത്തിലേക്ക് മാറുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.

കുറനാളായി തൊഴുത്തില്‍ പശുക്കളൊന്നും ഉണ്ടായിരുന്നില്ല. മലയിടം തുരുത്ത് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും കോവിഡ് ബാധിതര്‍ക്കുളള കിറ്റുമായി എത്തിയ സാമൂഹ്യ പ്രവര്‍ത്തകരാണ് സാബുവിനെ തൃപ്പൂണിത്തുറ എഫ്എല്‍ടിസിയിലേക്ക് മാറ്റിയത്. കിഴക്കമ്പലത്ത എഫ്എല്‍ടിസി ഇല്ലാതിരുന്നതും പ്രശ്‌നമായി ഗുരുതരാവസ്ഥയിലായതോടെ ആറാം തീയതി രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അമൃത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാര്‍ഡ്തല ജാഗ്രതാസമിതികള്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

സാബു ഇലക്ട്രീഷ്യനായിരുന്നു. ഭാര്യ: സിജ. മാതാവ് കാളിക്കുട്ടി. മകന്‍: രണ്ടരവയസുകാരന്‍ സിജ,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →